തിരുവനന്തപുരം | 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും നാളെ മുതല്‍ സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ വിതരണം നടക്കും. ദിവസം രണ്ടരലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ശ്രമം. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും ക്രമീകരിച്ചതായി അധികൃതര്‍ അറിയിച്ചു.
കൊവിഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തും വാക്‌സിനേഷന്‍കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയും മരുന്ന് സ്വീകരിക്കാം. ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, പാസ്‌പോര്‍ട്ട്, പെന്‍ഷന്‍ പാസ്ബുക്ക്, എന്‍ പി ആര്‍. സ്മാര്‍ട്ട് കാര്‍ഡ്, വോട്ടര്‍ ഐ ഡി എന്നിവയിലേതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതണം.
ഒരേ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് നാല് പേര്‍ക്കുവരെ കോവിഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ഞായറാഴ്ച വരെ സംസ്ഥാനത്ത് 28,05,857 പേര്‍ ആദ്യഡോസ് മരുന്ന് സ്വീകരിച്ചു കഴിഞ്ഞു. അതില്‍ 3,87,453 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.
source http://www.sirajlive.com/2021/03/31/473737.html
Post a Comment