
ഇതുവരെ 82.82 ശതമാനം ഡിജിറ്റൽവത്കരണം പൂർത്തിയാക്കി. ഇതുവഴി 26.98 കോടി കടലാസ് ഷീറ്റുകൾ ലാഭിക്കാൻ കഴിഞ്ഞു. ഡിജിറ്റലാക്കുന്നതിലൂടെ 22,500 കോടിയിലേറെ രൂപയും 1.21 കോടി മണിക്കൂറുകളും ലാഭിച്ചു. 32,388 മരങ്ങളും സംരക്ഷിക്കാൻ കഴിഞ്ഞു. കൂടുതല്‍ സ്ഥാപനങ്ങൾ കഴിഞ്ഞ വർഷം ഡിസംബറോടെ കടലാസ് ഉപയോഗം 83.86 ശതമാനം കുറച്ചു. ഇങ്ങനെ 232.07 ദശലക്ഷം കടലാസ് ഷീറ്റുകൾ ലാഭിച്ചു.
ഇടത്തരം സ്ഥാപനങ്ങൾ 76.23 ശതമാനം കടലാസ് ഉപയോഗം കുറച്ചത് മൂലം 1.06 കോടി കടലാസ് ഷീറ്റുകളും ചെറിയ സ്ഥാപനങ്ങൾ 77.3 ശതമാനം കടലാസ് ഉപയോഗം കുറച്ച് 2.71 കോടി കടലാസ് ഷീറ്റുകളും ലാഭിച്ചു. ദിവ (ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി), ദുബൈ മുനിസിപ്പാലിറ്റി, ദുബൈ സ്‌പോർട്‌സ് കൗൺസിൽ, ദുബൈ സ്റ്റാറ്റിസ്റ്റിക്‌സ് സെന്റർ എന്നിവ പൂർണമായും ഡിജിറ്റൽവത്കരിച്ച് 100 ശതമാനം ഡിജിറ്റൽ സ്റ്റാന്പ് മുദ്ര നേടി.
source http://www.sirajlive.com/2021/03/04/470932.html
إرسال تعليق