ബംഗാളില്‍ ഇടത്- കോണ്‍ഗ്രസ് സഖ്യം സീറ്റ് ധാരണയിലെത്തി

കൊല്‍ക്കത്ത പശ്ചിമ ബംഗാളില്‍ ഇടത്- കോണ്‍ഗ്രസ് മതേതര സഖ്യത്തിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായി. ധാരണ പ്രകാരം എല്‍ ഡി എഫ് 165 സീറ്റുകളില്‍ മത്സരിക്കും. കോണ്‍ഗ്രസ് 92 സീറ്റുകളിലും അബ്ബാസ് സിദ്ദീഖിയുടെ ഐ എസ് എഫ് (ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട്) 37 സീറ്റുകളിലുമാണ് മത്സരിക്കുക.

തൃണമൂല്‍ കോണ്‍ഗ്രസ്, ബി ജെ പി പാര്‍ട്ടികള്‍ക്കെതിരെ മികച്ച മത്സരം ലക്ഷ്യമിട്ടാണ് ബംഗാളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും സഖ്യം ചേര്‍ന്നത്. അടുത്തിടെ കൊല്‍ക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടില്‍ വന്‍ ജനപങ്കാളിത്തതോടെ റാലിയും ഇവര്‍ നടത്തിയിരുന്നു. കേരളത്തില്‍ പരസ്പരം ഏറ്റുമുട്ടുന്ന ഇരുപാര്‍ട്ടികള്‍ളും ബംഗാളില്‍ നിലനില്‍പ്പിനായി പരസ്പരം കൈകോര്‍ത്ത് മത്സരിക്കുന്ന അവസ്ഥയാണുള്ളത്. എന്നാല്‍ അടുത്തിടെ നടന്ന ചില അഭിപ്രാ സര്‍വേകളെല്ലാം തൃണമൂല്‍ കോണ്‍ഗ്രസിന് തന്നെയാണ് ഭരണം പ്രവചിക്കുന്നത്. ബി ജെ പി വലിയ മുന്നേറ്റമുണ്ടാക്കുമെന്നും ഇടത്- കോണ്‍ഗ്രസ് സഖ്യം കാര്യമായ നേട്ടം കൈവരിക്കില്ലെന്നും അഭിപ്രായ സര്‍വേകളിലുണ്ടായിരുന്നു.

 

 



source http://www.sirajlive.com/2021/03/05/471002.html

Post a Comment

أحدث أقدم