
കൊവിഡിനുശേഷമുള്ള ആദ്യ യാത്ര ഇന്ത്യക്ക് ആഴത്തില്‍ സൗഹൃദമുള്ള അയല്‍ രാജ്യത്തേക്ക് ആണെന്നത് സന്തോഷം നല്‍കുന്നതാണെന്ന് മോദി പറഞ്ഞു. ബംഗ്ലാദേശിന്റെ കൊകാവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ പിന്തുണ നല്‍കാനും സന്ദര്‍ശനം ഉപയോഗിക്കുമെന്ന് മോദി പ്രസ്താവനയില്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനമായി വിദേശയാത്ര നടത്തിയത് 2019 നവംബറിലാണ്. ആ മാസം 13 മുതല്‍ 15 വരെ ബ്രസീലില്‍ അദ്ദേഹം ഔദ്യോഗിക സന്ദര്‍ശനം നടത്തിയിരുന്നു. അതിനു ശേഷം ലോക്ക്ഡൗണും മറ്റും കാരണങ്ങളും മൂലം പ്രധാനമന്ത്രി വിദേശ സന്ദര്‍ശനം നടത്തിയിരുന്നില്ല.
source http://www.sirajlive.com/2021/03/26/473217.html
إرسال تعليق