നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം, പരമ്പര; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത

അഹമ്മദാബാദ് | ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ ഒരു ഇന്നിംഗ്‌സിനും 25 റണ്‍സിനും വിജയിച്ചു. ഇതോടെ പരമ്പര 3- 1ന് ഇന്ത്യ സ്വന്തമാക്കി. മാത്രമല്ല, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടുകയും ചെയ്തു.

ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സില്‍ നേടിയ 205 റണ്‍സിനെതിരെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 365 റണ്‍സ് എടുത്തു. എന്നാല്‍ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സ് 135 റണ്‍സില്‍ അവസാനിച്ചു. അഞ്ച് വിക്കറ്റ് വീതമെടുത്ത രവിചന്ദ്രന്‍ അശ്വിനും അക്ഷര്‍ പട്ടേലുമാണ് ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ചത്.

രണ്ടാം ഇന്നിംഗ്‌സില്‍ ഡാന്‍ ലോറന്‍സും (50) ജോ റൂട്ടും (30) മാത്രമാണ് എടുത്തുപറയത്തക്ക ചെറുത്തുനില്‍പ്പ് നടത്തിയത്. ഇവരെ കൂടാതെ ഒലീ പോപ്, ബെന്‍ ഫോകിസ് എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ന് ഒന്നാമിന്നിംഗ്‌സില്‍ ഇന്ത്യക്ക് വേണ്ടി വാഷിംഗ്ടണ്‍ സുന്ദര്‍ പുറത്താകാതെ 96 റണ്‍സ് നേടിയിരുന്നു.

അക്ഷര്‍ പട്ടേല്‍ 43 റണ്‍സുമെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആന്‍ഡേഴ്‌സണ്‍ മൂന്നും ബെന്‍ സ്റ്റോക്‌സ് നാലും ജാക് ലീച്ച് രണ്ടും വിക്കറ്റെടുത്തു.



source http://www.sirajlive.com/2021/03/06/471073.html

Post a Comment

Previous Post Next Post