ബംഗാള്‍ ഡി ജി പിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കി

കോല്‍ക്കത്ത | പശ്ചിമ ബംഗാള്‍ ഡി ജി പി വീരേന്ദ്രയെ മാറ്റി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. പി നീരജ് നയന് പകരം ചുമതല നല്‍കാന്‍ ബംഗാള്‍ ചീഫ് സെക്രട്ടറിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി.
സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ പരിശോധിച്ച ശേഷമാണ് തീരുമാനമെന്നാണ് കമ്മീഷന്‍ പറയുന്നത്. മമതയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ മാറ്റിയ ഡിജിപി വീരേന്ദ്ര. എന്നാല്‍ ബി ജെ പിയുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് നടപടിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.

 

 



source http://www.sirajlive.com/2021/03/10/471480.html

Post a Comment

أحدث أقدم