സ്വര്‍ണക്കടത്ത്: ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് വീണ്ടും കേസെടുത്തു

തിരുവനന്തപുരം |  സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിനെതിരെ വീണ്ടും കേരള പോലീസ് കേസെടുത്തു. ക്രൈംബ്രാഞ്ചാണ് ഇഡിക്കെതിരെ കേസെടുത്തത്. സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് കേസ്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചെന്നാണ് പരാതി.

സന്ദീപ് നായര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡിജിപിക്ക് നേരിട്ട് നല്‍കിയ പരാതിയിലാണ് കേസ്. ഇഡിക്കെതിരെ സന്ദീപ് നായര്‍ നേരെത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കത്ത് നല്‍കിയിരുന്നു. സ്വപ്നയെ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്ന മൊഴിയില്‍ നേരെത്തെയും ഒരു കേസടുത്തിരുന്നു.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശത്തെ തുടര്‍ന്നായിരുന്നു കേസെടുത്തത്



source http://www.sirajlive.com/2021/03/29/473525.html

Post a Comment

Previous Post Next Post