ന്യൂഡല്‍ഹി | പോക്‌സോ കേസിലെ പ്രതിയോട് ബലാത്സംഗ ഇരയെ വിവാഹം കഴിക്കാമോയെന്ന വിവാദ ചോദ്യവുമായി സുപ്രീം കോടതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് പ്രതി. അറസ്റ്റില്‍ നിന്ന് സംരക്ഷണം വേണമെന്ന പ്രതിയുടെ ഹരജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് സുപ്രീം കോടതി ഇക്കാര്യം ആരാഞ്ഞത്.
മഹാരാഷ്ട്ര സ്‌റ്റേറ്റ് ഇല്ക്ട്രിക് പ്രൊഡക്ഷന്‍ കമ്പനിയിലെ ജീവനക്കാരനായ മോഹിത് സുഭാഷ് ചവാന്‍ എന്നയാളാണ് പ്രതി. സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തുവെന്ന കേസാണ് ഇയാള്‍ക്കെതിരെയുള്ളത്. പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെങ്കില്‍ ഞങ്ങള്‍ സഹായിക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ് ബോബ്ദെ പ്രതിയുടെ അഭിഭാഷകനോട് പറഞ്ഞു.
ഇരയെ വിവാഹം കഴിക്കാന്‍ തയ്യാറല്ലെങ്കില്‍ ജോലി നഷ്ടപ്പെടുകയും ജയിലില്‍ പോകേണ്ടിയും വരുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി. കക്ഷിയോട് സംസാരിച്ച് തീരുമാനം അറിയിക്കാമെന്ന് അഭിഭാഷകന്‍ മറുപടി നല്‍കി.
source http://www.sirajlive.com/2021/03/01/470575.html
Post a Comment