
ചൈനയില്‍നിന്ന് നെതര്‍ലാന്റ്‌സിലേക്കു പോകുകയായിരുന്ന 400 മീറ്റര്‍ നീളവും രണ്ടു ലക്ഷം ടണ്‍ ഭാരവുമുള്ള കപ്പല്‍ ചൊവ്വാഴ്ച കനത്ത കാറ്റില്‍പ്പെട്ട് വട്ടംതിരിഞ്ഞ് മുന്‍പിന്‍ഭാഗങ്ങള്‍ മണ്ണിലുറച്ചുപോകുകയായിരുന്നു. പ്രാദേശിക സമയം പുലര്‍ച്ചെ 4.30നാണ് കപ്പലിന്റെ തടസം നീക്കിയത്. ഡച്ച് കമ്പനിയായ റോയല്‍ ബോസ്‌കാലിസാണു കപ്പല്‍ നീക്കുന്ന ദൗത്യമേറ്റെടുത്തിരിക്കുന്നത്.
എവര്‍ ഗിവണ്‍ കുടുങ്ങിയതിന് പിന്നാലെ 193 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സൂയസ് കനാലിന്റെ ഇരു ഭാഗത്തുമായി 213 കപ്പലുകള്‍ കുടുങ്ങിയത് ആഗോള ചരക്കു നീക്കത്തെ ഗണ്യമായി ബാധിച്ചിരിക്കുകയാണ്. 960 കോടി ഡോളറിന്റെ ചരക്ക് ഈ കപ്പലുകളിലുണ്ടെന്ന് അനുമാനിക്കുന്നു.
മെഡിറ്ററേനിയന്‍ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന സൂയസ് യൂറോപ്പിനും ഏഷ്യക്കും ഇടയിലെ ചരക്കുഗതാഗത ദൈര്‍ഘ്യം ഗണ്യമായി കുറയ്ക്കുന്നു. ലോകത്തിലെ ചരക്കു ഗതാഗതത്തിന്റെ പത്തു ശതമാനവും ഇതുവഴിയാണ്. എവര്‍ ഗ്രീന്‍ എന്ന തായ് വാന്‍ കമ്പനിയുടെതാണ് എവര്‍ ഗിവണ്‍ കപ്പല്‍. ഇതിന് നാല് ഫുട്‌ബോള്‍ ഫീല്‍ഡിനേക്കാളും നീളമുണ്ട്.
source http://www.sirajlive.com/2021/03/29/473503.html
إرسال تعليق