
ജില്ലാ കമ്മിറ്റിയംഗം ടി എം സിദ്ദീഖിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രകടനം. ‘തുടരണം എല്‍ ഡി എഫ് വരണം, ടി എം സി’ എന്ന ബാനറുകളും പ്രകടനത്തില്‍ പലരും കൈയിലേന്തിയിരുന്നു. നന്ദകുമാറിനെ അംഗീകരിക്കാന്‍ തയ്യാറല്ല എന്നും പ്രചരത്തിനിറങ്ങില്ല എന്നും മുതിര്‍ന്ന നേതാക്കള്‍ വരെ പറയുന്നു. ബ്രാഞ്ച് സെക്രട്ടറിമാരും തീരദേശ കൗണ്‍സിലര്‍മാരും രാജി ഭീഷണി മുഴക്കിയതായി സൂചനയുണ്ട്.
രണ്ട് തവണ പൂര്‍ത്തിയായവര്‍ മത്സരികേണ്ടതില്ല എന്ന മാനദണ്ഡ പ്രകാരം പൊന്നാനിയില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് സീറ്റ് ലഭിക്കില്ല. പൊന്നാനിക്കാരനായ ടി എം സിദ്ദീഖിനെ വേണമെന്നാണ് പ്രവർത്തകരുടെ വികാരം.
source http://www.sirajlive.com/2021/03/08/471242.html
إرسال تعليق