തൃശൂരില്‍ പ്രചാരണം തുടങ്ങി സുരേഷ് ഗോപി

തൃശൂര്‍ | കൊവിഡ് മുക്തനായി വിശ്രമത്തിന് ശേഷം എന്‍ ഡി എ സ്ഥാനാര്‍ഥി സുരേഷ് ഗോപ തൃശൂരില്‍ പ്രചാരണം തുടങ്ങി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ഞാനിങ്ങെടുക്കുകയാണെന്ന് പറഞ്ഞ സുരേഷ് ഗോപി ഇക്കുറി ജനങ്ങള്‍ തൃശൂര്‍ ഇങ്ങ് തരുമെന്ന് പറഞ്ഞാണ് പ്രചാരണം തുടങ്ങിയത്. വിജയം ജനങ്ങള്‍ തരട്ടെയെന്നും അവകാശവാദങ്ങള്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിന് ടൂറിസം സാധ്യതകള്‍ ഉണ്ടെന്നും ജയിച്ചാല്‍ അത്തരം പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമല്ല. അത് വൈകാരിക വിഷയമാണ്. സുപ്രീം കോടതി വിധിയുടെ പേരില്‍ സര്‍ക്കാര്‍ ശബരിമലയില്‍ നടത്തിയത് തോന്നിവാസമാണെന്നും സുരേഷ്‌ഗോപി അഭിപ്രായപ്പെട്ടു.

 

 



source http://www.sirajlive.com/2021/03/25/473111.html

Post a Comment

أحدث أقدم