കമല്‍ഹാസന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയാകും: ശരത് കുമാര്‍

ചെന്നൈ | തമിഴ്‌നാട്ടില്‍ കമല്‍ഹാസന്റെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണി അധികാരത്തിലെത്തുമെന്ന് സിനിമാ താരവും സമത്വ മക്കള്‍ കക്ഷി നേതാവുമായ ശരത് കുമാര്‍. തമിഴ്‌നാ്ട്ടില്‍ യുവജനങ്ങളുടെ പിന്തുണ മൂന്നാം മുന്നണിക്കാണ്. കമല്‍ഹാസന്‍ മുഖ്യമന്ത്രിയാകുമെന്നാണ് കരുതുന്നത്. ജയലളിതയുടേയും കരുണാനിധിയുടേയും വിടവ് നികത്താന്‍ കമലിന് കഴിയുമെന്നും ഏഷ്യാനെറ്റിന് അനുവദിച്ച അഭിമുഖത്തില്‍ കമല്‍ഹാസന്‍ പറഞ്ഞു.

കേരളത്തില്‍ എല്‍ ഡി എഫിന് തുടര്‍ ഭരണമുണ്ടാകണമെന്നാണ് ആഗ്രഹം. പിണറായി വിജയന്‍ തന്നെ കേരളത്തെ നയിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തെ വിമര്‍ശിക്കുന്നവരെയെല്ലാം ആദായ നികുതി വകുപ്പിനെ വിട്ട് റെയ്ഡ് നടത്തി വരുതിയിലാക്കാനാണ് ശ്രമം. റെയ്ഡ് നടത്തി ഭയപ്പെടുത്താനാണ് ശ്രമമെന്നും ശരത്കുമാര്‍ പറഞ്ഞു.

 

 



source http://www.sirajlive.com/2021/03/26/473227.html

Post a Comment

Previous Post Next Post