തുടര്‍ഭരണം കെ സുധാകരന്‍ പോലും സാക്ഷ്യപ്പെടുത്തുന്നു: കോടിയേരി

തിരുവനന്തപുരം |  കേരളത്തില്‍ തുടര്‍ ഭരണമുണ്ടാകുമെന്ന കാര്യത്തില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ വരെ സാക്ഷ്യപ്പെടുത്തിയതാണെന്ന് സി പി എം പി ബി അംഗം കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ തുടര്‍ ഭരണം ഉണ്ടാകുമെന്ന് പറയാന്‍ സര്‍വേ റിപ്പോര്‍ട്ടുകൊളുന്നും വേണമെന്നില്ല. സര്‍വേ റിപ്പോര്‍ട്ടുകളില്‍ ഇടതുപക്ഷം വിശ്വസിക്കുന്നില്ല. തിരഞ്ഞെടുപ്പിന് തലേദിവസം യു ഡി എഫിന് അനുകൂലമാണെന്ന് സര്‍വേഫലം പറയുമെന്നും കോടിയേരി പറഞ്ഞു.

സര്‍വേഫലം കണ്ട് വിഭ്രാന്തിയിലായത് കോണ്‍ഗ്രസാണ്. എല്ലാ സര്‍വേ റിപ്പോര്‍ട്ടുകളും ഇടതുപക്ഷത്തിന് അനുകൂലമായിട്ടാണ് വന്നിരിക്കുന്നത്. ഇത് യു ഡി എഫിനെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. സര്‍വേ റിപ്പോര്‍ട്ടുകള്‍ അവര്‍ക്കെതിരായി വരുമ്പോള്‍ അവര്‍ വിഭ്രാന്തി പ്രകടിപ്പിക്കുയാണ് ചെയ്യുന്നതെന്നും കോടിയേരി പറഞ്ഞു.

കോണ്‍ഗ്രസിലെ ഗ്രൂപ്പിസം സംബന്ധിച്ച് പരിഹാസവും കോടിയേരി നടത്തി. കോണ്‍ഗ്രസില്‍ അടുത്ത പ്രതിപക്ഷ നേതാവ് ആരാകും എന്ന തര്‍ക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

 

 



source http://www.sirajlive.com/2021/03/22/472790.html

Post a Comment

أحدث أقدم