വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ധര്‍മ്മടത്ത് മത്സരിക്കും

തൃശൂര്‍ |ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ . മക്കളുടെ നീതിക്കുവേണ്ടിയാണ് മത്സരിക്കുന്നത്. കുടുംബത്തിനൊപ്പം നില്‍ക്കുമെന്ന് പറഞ്ഞിട്ട് മുഖ്യമന്ത്രി വാക്കുപാലിച്ചില്ല. ഇതിനെതിരെ ശബ്ദമുയര്‍ത്താനുള്ള അവസരമാണിതെന്നും അവര്‍ പറഞ്ഞു.

ബുധനാഴ്ച പത്രിക സമര്‍പ്പിക്കും. കാസര്‍ഗോഡ് മുതല്‍ തൃശൂര്‍ വരെയുള്ള പ്രതിഷേധ യാത്രയില്‍ ധര്‍മ്മടത്ത് എത്തിയപ്പോള്‍ നിരവധി അമ്മമാര്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും അവര്‍ പറഞ്ഞു. വാളയാര്‍ കേസില്‍ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഇവര്‍ കഴിഞ്ഞമാസം തലമുണ്ഡനം ചെയ്തും പ്രതിഷേധിച്ചിരുന്നു.

 

 



source http://www.sirajlive.com/2021/03/16/472199.html

Post a Comment

أحدث أقدم