വ്യക്തിയല്ല; പ്രസ്ഥാനമാണ് വലുത്- എം വി ജയരാജന്‍

കണ്ണൂര്‍ | ജനങ്ങള്‍ അണിനിരക്കേണ്ടത് വ്യക്തിക്ക് പിന്നിലല്ല, പാര്‍ട്ടിക്ക് പിന്നിലാണെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. വ്യക്തികളല്ല പ്രസ്ഥാനമാണ് വലുത്. പി ജയരാജന്റേത് ഉത്തമ കമ്യൂണിസ്റ്റ് ബോധമാണ്. പാര്‍ട്ടി നിലപാട് ഉയര്‍ത്തി പിടിച്ചാണ് അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ എം വി ജയരാജന്‍ പറഞ്ഞു.

പി ജയരാജന്റെ പേരിന്റെ ആദ്യാക്ഷരവും ഫോട്ടോയും ഉപയോഗിച്ച് വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. പി ജെ ആര്‍മി പ്രചാരണങ്ങളില്‍ പി ജയരാജന് പങ്കില്ല. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് പാര്‍ട്ടിയുടെ സംഘടനാ നടപടികള്‍ പൂര്‍ത്തിയായി വരുന്നു. സ്ഥാനാര്‍ഥിത്വം മോഹമുണ്ടാക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ബാധിതനായി ചികിത്സയിലായപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. മറ്റ് നേതാക്കള്‍ ഇക്കാര്യങ്ങള്‍ നിര്‍വഹിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 



source http://www.sirajlive.com/2021/03/09/471346.html

Post a Comment

Previous Post Next Post