തിരുവനന്തപുരം | പാർട്ടി എം പിമാർ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. സ്ഥാനാർഥി പട്ടിക സംബന്ധിച്ച് ഏകദേശ ധാരണയായി.
10-ാം തീയതിയോടെ കോൺഗ്രസ് സ്ഥാനാർഥി പട്ടിക പൂർത്തീകരിക്കുമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. വിജയ സാധ്യത നോക്കിയാണ് സ്ഥാനാർഥികളെ നിശ്ചയിക്കുകയെന്നും അദ്ദേഹം പ്രതികരിച്ചു.
കെ പി സി സി പ്രസിഡൻറായതിനാൽ മത്സരിക്കണമോ എന്ന കാര്യം മുല്ലപ്പള്ളി രാമചന്ദ്രന് തീരുമാനിക്കാമെന്നും താരിഖ് അൻവർ പറഞ്ഞു.
source http://www.sirajlive.com/2021/03/07/471140.html

إرسال تعليق