അമേരിക്കയില്‍ വെടിവെപ്പ്; ആറ് മരണം

ന്യൂയോര്‍ക്ക് | അമേരിക്കയിലെ ഒരു കടയില്‍ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പോലീസുകാരനാണ്. കൊളറാഡോയിലെ ബോല്‍ഡര്‍ നഗരത്തിലെ ഒരു പലചരക്ക് കടയിലാണ് വെടിവെപ്പുണ്ടായത്. ആക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ട്. ഇന്നലെ വൈകിട്ടാണ് സംഭവം.

തോക്കുമായി കടയിലെത്തിയ അക്രമി കണ്ണില്‍കണ്ടവരെയെല്ലാം വെടിവെക്കുകയായിരുന്നു. സംഭവത്തില്‍ ഏതാനും പേര്‍ക്ക് പരുക്കേറ്റു. മരണ സംഖ്യ ഉയരാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ദിവസം മുമ്പ് അമേരിക്കയിലുണ്ടായ മറ്റൊരു വെടിവെപ്പില്‍ ഏഷ്യന്‍ വംശജരടക്കമുള്ള എട്ട് പേര്‍ മരണപ്പെട്ടിരുന്നു.



source http://www.sirajlive.com/2021/03/23/472893.html

Post a Comment

Previous Post Next Post