പിണറായിക്കെതിരെ യു ഡി എഫിനായി ദേവരാജന്‍ മത്സരിക്കില്ല

കണ്ണൂര്‍ | ധര്‍മ്മടത്ത് പിണറായി വിജയനെതിരെ എ ദേവരാജന്‍ മത്സരിക്കേണ്ടെന്ന് ഫോര്‍വേഡ് ബ്ലോക്ക് കേന്ദ്ര കമ്മിറ്റി യോഗത്തില്‍ തീരുമാനം. പിണറായി വിജയനെതിരെ ദേവരാജന്‍ മത്സരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ ഫോര്‍വേഡ് ബ്ലോക്ക് യു ഡി എഫിന്റെ ഭാഗമാണ്. പിണറായിക്കെതിരെ മത്സരിക്കാന്‍ ദേവരാജനോട് യു ഡി എഫ് ആവശ്യപ്പെടുന്നു. എന്നാല്‍ ബംഗളിലും ത്രിപുരയിലും എല്‍ ഡി എഫിന്റെ ഭാഗമായാണ് ഫോര്‍വേഡ് ബ്ലോക്ക് മത്സരിക്കുന്നത്. ഈ സാഹചര്യത്തില്‍ സി പി എമ്മിന്റെ മുതിര്‍ന്ന നേതാവിനെതിരെ മത്സരിക്കുന്നത് ബി ജെ പി വിരുദ്ധ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്തുമെന്ന് പറഞ്ഞാണ് ഫോര്‍വേഡ് ബ്ലോക്ക് തീരുമാനം. പകരം പാര്‍ട്ടിയിലെ മറ്റാരെയും മത്സരിപ്പിക്കാമെന്ന് ഇവര്‍ യു ഡി എഫ് നേതൃത്വത്തെ അറിയിച്ചു.

ധര്‍മ്മടത്ത് ഇനി മത്സരിക്കാനില്ലെന്ന് കെ പി സി സി നിര്‍വാഹക സമിതി അംഗം മമ്പറം ദിവാകരന്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പരിഗണനയിലുള്ള ദേവരാജനും പിന്‍മാറുന്നത്.

 

 



source http://www.sirajlive.com/2021/03/12/471732.html

Post a Comment

Previous Post Next Post