പ്രതിരോധത്തിലായി രമേശ് ചെന്നിത്തല; അമ്മക്കും ഇരട്ട വോട്ട്

തിരുവനന്തപുരം |  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മക്ക് ഇരട്ട വോട്ട്. ചെന്നിത്തല പഞ്ചായത്തിലെ 152-ാം ബൂത്തിലും ഹരിപ്പാട് നഗരസഭയിലെ 52-ാം ബൂത്തിലൂമാണ് ഇവര്‍ക്ക് വോട്ട്.

കുടുംബത്തിലെ മറ്റെല്ലാവരുടെയും വോട്ടുകള്‍ ചെന്നിത്തല പഞ്ചായത്തില്‍ നിന്ന് നീക്കിയെങ്കിലും ദേവകി അമ്മയുടെ വോട്ട് മാത്രം നീക്കിയിട്ടില്ലെന്നാണ് കണ്ടെത്തല്‍.

സംസ്ഥാനത്ത് നിരവധി പേര്‍ക്ക് ഇരട്ടവോട്ടുണ്ടെന്ന ആരോപണം ആദ്യം ഉന്നയിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. എന്നാല്‍ ആരോപണത്തിന് പിന്നാലെ അമ്മക്കും ഇരട്ട് വോട്ടെന്ന കാര്യം പുറത്തുവന്നതോടെ പ്രതിപക്ഷ നേതാവ് തന്നെ പ്രതിരോധത്തിലായിരിക്കുകയാണ്. ഇന്നലെ എല്‍ദോസ് കുന്നപ്പള്ളിക്കും ഭാര്യക്കും ഇരട്ട് വോട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.



source http://www.sirajlive.com/2021/03/27/473281.html

Post a Comment

أحدث أقدم