
പത്രിക സ്വീകരിക്കുന്നതിന് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ വിവിധ നീതിയാണ് ഉള്ളതെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. ചില മണ്ഡലങ്ങളില്‍ ചില സ്ഥാനാര്‍ഥികള്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ നല്‍കിയതായും ഹര്‍ജിയില്‍ പറയുന്നു.
തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥികളുടെ പത്രികയാണ് സൂക്ഷ്മ പരിശോധനയില്‍ തള്ളിയത്. ഡമ്മി സ്ഥാനാര്‍ഥികളില്ലാത്തതിനാല്‍ തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപിക്ക് സ്ഥാനാര്‍ഥികള്‍ ഇല്ലാത്ത സ്ഥിതിയായി. ദേവികുളത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയായ എസ്. ഗണേശനെ ഔദ്യോഗിക സ്ഥാനാര്‍ഥിയാക്കാന്‍ മുന്നണി തീരുമാനിച്ചിട്ടുണ്ട്.
source http://www.sirajlive.com/2021/03/21/472741.html
إرسال تعليق