മുഖ്യമന്ത്രിയെ മാറ്റണം; ഉത്തരാഖണ്ഡ് ബി ജെ പിയില്‍ വന്‍ കലഹം

ഡെറാഡൂണ്‍ | സര്‍ക്കാറില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് ബി ജെ പിയില്‍ ഒരു വിഭാഗം ബി ജെ പി എം എല്‍ എമാര്‍ നടത്തുന്ന പ്രതിഷേധം പൊട്ടിത്തെറിയിലേക്ക്. മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിനെ കേന്ദ്ര നേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചു. മുഖ്യമന്ത്രിയെ മാറ്റി പ്രശ്‌നം പരിഹരിക്കുക മാത്രമാണ് പാര്‍ട്ടിക്ക് മുന്നിലുള്ളതെന്നാണ് സംസ്ഥാനത്ത് നിന്് വരുന്ന റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് ത്രിവേന്ദ്ര സിംഗിനെ ഡല്‍ഹിക്ക് വിളിപ്പിച്ചത്.

അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിക്കെതിരെ ഒരു വിഭാഗം വിമത പ്രവര്‍ത്തനം ശക്തമാക്കിയത്. മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ഏകപക്ഷീയമായി പെരുമറുന്നെന്നും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നെന്നുമാണ് പ്രധാന ആരോപണം. കേന്ദ്ര നിരീക്ഷകരായി വിഷയം പഠിക്കാന്‍ എത്തിയ രമണ്‍ സിംഗും ദുഷ്യന്ത് ഗൗതമും ഇന്നലെ അര്‍ധരാത്രിയില്‍ ഡല്‍ഹിയില്‍ മടങ്ങി എത്തി. ഇതിന് പിന്നാലെ ആണ് മുഖ്യമന്ത്രി ത്രിവേന്ദ്രസിംഗ് റാവത്തിനൊട് ഡല്‍ഹിയില്‍ എത്താന്‍ നേതൃത്വം ആവശ്യപ്പെട്ടത്. കേന്ദ്ര നിരീക്ഷകരുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് റാവത്തിനെ മാറ്റണം എന്ന് നിര്‍ദേശിക്കുന്നതാണ്. ബുധനാഴ്ച എല്ലാ എം എല്‍ എമാരോടും ഡറാഡൂണില്‍ എത്താന്‍ നേതൃത്വം ആവശ്യപ്പെട്ടു. സത്പാല്‍ മഹാരാജ്, രമേഖ് പൊഖ്രിയാല്‍, അനില്‍ ബാലുനി എന്നീ മൂന്ന് പേരില്‍ ഒരാള്‍ സംസ്ഥനത്തെ മുഖ്യമന്ത്രിയായി അവരോധിക്കപ്പെട്ടേക്കുമെന്നാണ് സൂചന.

 

 



source http://www.sirajlive.com/2021/03/09/471327.html

Post a Comment

Previous Post Next Post