
ഇനിയുള്ള സര്‍വേകളും ഇങ്ങനെയായിരിക്കും. യു ഡി എഫ് സര്‍വേകളെ തള്ളിക്കളയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തും ഇങ്ങനെ സര്‍വേയുണ്ടായിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ സര്‍വേ നടത്തിയവരെയും പ്രസിദ്ധീകരിച്ചവരെയും കാണാനില്ലായിരുന്നു.
ഭരണകക്ഷിക്ക് ലഭിക്കുന്ന പരിഗണനയുടെ ഒരു ശതമാനമെങ്കിലും പ്രതിപക്ഷത്തിന് മാധ്യമങ്ങള്‍ നല്‍കേണ്ടേ. മാധ്യമങ്ങള്‍ ഏകപക്ഷീയമായി പെരുമാറുന്നു. ഭരണകക്ഷിക്ക് വേണ്ടി കേരളത്തിലെ മാധ്യമങ്ങള്‍ കുഴലൂത്ത് നടത്തുന്നു. 200 കോടിയുടെ പരസ്യമാണ് മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയത്. ഭരണമില്ലാത്തതിനാല്‍ പ്രതിപക്ഷത്തിന് പരസ്യം നല്‍കാന്‍ സാധിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
source http://www.sirajlive.com/2021/03/21/472731.html
إرسال تعليق