മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല; എല്ലാം മാധ്യമ സൃഷ്ടി- എ എ റഹീം

കൊച്ചി | എറണാകുളം ജില്ലയിലെ കളമശേരിയില്‍ തന്നോട് മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. എല്ലാം മാധ്യമ സൃഷ്ടിയാണ്. സീറ്റ് ചോദിച്ച് വാങ്ങുന്ന ചരിത്രം ഡി വൈ എഫ് ഐക്കില്ലെന്നും റഹീം മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തില്‍ തുടര്‍ഭരണമുണ്ടാവണം. ഇതാണ് കേരളത്തിലെ യുവതി യുവാക്കള്‍ ആഗ്രഹിക്കുന്നത്. ഇതിന് വേണ്ടിയുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. ഡി വൈ എഫ് ഐയുടെ അജന്‍ഡ സീറ്റ് അല്ല. സമഗ്രമായ രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും റഹീം പറഞ്ഞു.

പാലാരിവട്ടം പാലം അഴിമതി കേസില്‍ അന്വേഷണം നേരിടുന്ന വി കെ ഇബ്രാഹിം കുഞ്ഞാണ് നിലവില്‍ കളമശ്ശേരി എം എല്‍ എ ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണം ഇതിനകം മുസ്ലീം ലീഗിനെ വലിയ പ്രതിസന്ധിയാക്കിയിട്ടുണ്ട്. അതിനിടെയാണ് കളമശേരിയില്‍ റഹീമിന്റെ പേര് ഉയര്‍ന്നത്.

 

 



source http://www.sirajlive.com/2021/03/02/470670.html

Post a Comment

أحدث أقدم