കൊല്‍ക്കത്ത | ആദ്യഘട്ട വോട്ടെടുപ്പിന്റെ പിറ്റേന്ന് പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്ത് എന്‍ ഐ എ. തൃണമൂല്‍ സംസ്ഥാന സമിതിയംഗം ഛത്രധര്‍ മഹതോയെയാണ് അറസ്റ്റ് ചെയ്തത്. ഉറങ്ങുകയായിരുന്ന മെഹ്‌തോയെ നാല്‍പ്പതംഗ എന്‍ ഐ എ സംഘമാണ് വലിച്ചിഴച്ചുകൊണ്ടുപോയത്.
മഹതോയെ വലിച്ചിഴച്ചുകൊണ്ടുപോകുന്നതിനിടെ പോലീസുകാരന് പരുക്കേറ്റു. എന്‍ ഐ എ നല്‍കിയ രേഖകള്‍ സ്വീകരിക്കാനോ അതില്‍ ഒപ്പുവെക്കാനോ ബന്ധുക്കള്‍ സമ്മതിച്ചില്ല. മാര്‍ച്ച് 30 വരെ ഇദ്ദേഹത്തെ എന്‍ ഐ എ കസ്റ്റഡിയില്‍ കോടതി വിട്ടിട്ടുണ്ട്.
2009ല്‍ സി പി എം നേതാവ് പ്രബിര്‍ ഘോഷിനെ കൊന്നതടക്കം നിരവധി കേസുകള്‍ മഹതോക്കെതിരെ എന്‍ ഐ എ അന്വേഷിക്കുന്നുണ്ട്. ലാല്‍ഗഢ് മേഖലയിലെ മാവോയിസ്റ്റ് ശക്തമായ വേളയിലാണ് പ്രബിര്‍ ഘോഷ് കൊല്ലപ്പെട്ടത്. അന്ന് മഹതോയെ അറസ്റ്റ് ചെയ്തപ്പോള്‍, മോചനത്തിന് രാജധാനി എക്‌സ്പ്രസ് ട്രെയിന്‍ തട്ടിക്കൊണ്ടുപോകാന്‍ മാവോയിസ്റ്റുകള്‍ ശ്രമിച്ചിരുന്നു. ഈ കേസും എന്‍ ഐ എ അന്വേഷിക്കുന്നുണ്ട്.
source http://www.sirajlive.com/2021/03/28/473441.html
Post a Comment