ലതിക സുഭാഷിന് സീറ്റിന് അര്‍ഹതയുണ്ട്; ബിന്ദു കൃഷ്ണ

കൊല്ലം |മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന ലതിക സുഭാഷിന് ഇത്തവണ കോണ്‍ഗ്രസ് പാര്‍ട്ടി സീറ്റ്‌നല്‍കേണ്ടിയിരുന്നെന്ന് കൊല്ലത്തെ സ്ഥാനാര്‍ഥി ബിന്ദു കൃഷ്ണ. മഹിള കോണ്‍ഗ്രസ് അധ്യക്ഷ എന്ന നിലയില്‍ അവര്‍ക്ക് സീറ്റു നല്‍കേണ്ടത് കീഴ്‌വഴക്കമാണ്. ഇക്കാര്യത്തില്‍ സീറ്റ് നിര്‍ണയത്തില്‍ വന്ന ബുദ്ധിമുട്ടാണെന്നാണ് മനസിലാകുന്നതെന്നും ബിന്ദുകൃഷ്ണ ഒരു ചാനലിനോടായി പ്രതികരിച്ചു.
കൊല്ലത്തെ തന്റെ ജയം ഉറപ്പാണ്. സീറ്റു കിട്ടാത്തതു കൊണ്ടല്ല കരഞ്ഞത്. പ്രവര്‍ത്തകരുടെ വികാരം കണ്ടാണ് കണ്ണ് നിറഞ്ഞതെന്നും ബിന്ദുകൃഷ്ണ കൂട്ടിച്ചേര്‍ത്തു.

 

 



source http://www.sirajlive.com/2021/03/16/472189.html

Post a Comment

Previous Post Next Post