
അതെ സമയം, തിരൂരങ്ങാടിയില്‍ കെ പി എ മജീദിനെ സ്ഥാനാര്‍ഥിയാക്കിയതിലുള്ള പ്രതിഷേധം തണുപ്പിക്കാനായി കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ഒരുക്കിയ ഫോര്‍മുലയുടെ ഭാഗമാണ് പി എം എ സലാമിന് ലഭിച്ച പുതിയ പദവിയെന്നാണ് വിവരം. സലാമിനെ തിരൂരങ്ങാടിയില്‍ സ്ഥാനാര്ഥിയാക്കണമെന്നാവശ്യപ്
എന്നാല്‍, സലാമിന് പുതിയ പദവി ഏല്‍പ്പിക്കപ്പെട്ടതോടെ സംസ്ഥാന ഭാരവാഹികള്‍ക്കിടയിലുയര്‍ന്ന പ്രതിഷേധം ലീഗിന് തലവേദന വര്‍ധിപ്പിച്ചിരിക്കുകയാണ്. 2011ലാണ് കെ പി എ മജീദിനെ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്.
ഐ എന്‍ എല്‍ നേതാവായിരുന്ന പി എം എ സലാം നേരത്തെ കോഴിക്കോട്ട് നിന്ന് എം എല്‍ എയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പിന്നീട് രാജി വെച്ച് മുസ്‌ലിം ലീഗില്‍ ചേരുകയായിരുന്നു.
source http://www.sirajlive.com/2021/03/15/472112.html
Post a Comment