താജ്മഹലിന് ബോംബ് ഭീഷണി; സഞ്ചാരികളെ ഒഴുപ്പിച്ചു

ആഗ്ര | താജ്മഹലിന് ബോംബ് വെച്ചതായ ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് ആളുകളെ ഒഴുപ്പിച്ച് പോലീസ് പ്രദേശത്ത് പരിശോധന നടത്തി. താജ്മഹലിന്റെ വാതിലുകള്‍ അടച്ചു. പ്രദേശത്തിന്റെ നിയന്ത്രണം പൂര്‍ണമായും സുരക്ഷാ സേന ഏറ്റെടുത്തു. മേഖലയില്‍ അതീവ ജാഗ്രത ഏര്‍പ്പെടുത്തിയതായി ആഗ്ര പോലീസ് അറിയിച്ചു.

താജിന് ബോംബ് വെച്ചതായി ഇന്ന് രാവിലെയാണ് ഒരു അജ്ഞാത ഫോണ്‍ സന്ദേശം ഉണ്ടായത്. ഉന്‍ തന്നെ സി ഐ എസ ്എഫും ആഗ്രാ പോലീസും സംയുക്തമായി പരിശോധന തുടങ്ങുകയായിരുന്നു. ബോംബ് സ്‌ക്വാഡും താജ്മഹലിലെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് സഞ്ചാരികള്‍ താജ്മഹലിനകത്ത് ഉണ്ടായിരിക്കെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് മുഴുവന്‍ കാണികളേയും സുരക്ഷാ സേന നിമിഷങ്ങള്‍ക്കകം ഒഴുപ്പിക്കുകയായിരുന്നു. ബോംബ് കണ്ടെത്താനുള്ള പരിശോധന പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

 

 



source http://www.sirajlive.com/2021/03/04/470918.html

Post a Comment

Previous Post Next Post