
തിങ്കളാഴ്ചയാണ് സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ സ്‌പെഷ്യല്‍ ജഡ്ജ് ഡി ഇ കോതാലികര്‍ തള്ളിയത്. നിരോധിത മാവോയിസ്റ്റ് സംഘടനയിലെ അംഗമാണ് സ്റ്റാന്‍ സ്വാമിയെന്നതിന് തെളിവുണ്ടെന്നും വിധിയില്‍ പറയുന്നു. ഇതേ കേസില്‍ കുറ്റാരോപിതനായ ആളുമായി സ്റ്റാന്‍ സ്വാമി 140 പ്രാവശ്യം ഇമെയില്‍ സന്ദേശം അയച്ചതാണ് തെളിവ്.
സഖാക്കള്‍ എന്ന് അഭിസംബോധന ചെയ്തായിരുന്നു ഇ മെയില്‍ ആശയവിനിമയം. ഒരു സഖാവ് മോഹനില്‍ നിന്ന് സ്റ്റാന്‍ സ്വാമി എട്ട് ലക്ഷം സ്വീകരിച്ചതിന് തെളിവുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ക്രിസ്ത്യന്‍ വൈദികന്‍ കൂടിയായിരുന്ന സ്റ്റാന്‍ സ്വാമിയെ കഴിഞ്ഞ ഒക്ടോബറില്‍ റാഞ്ചിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
source http://www.sirajlive.com/2021/03/23/472935.html
إرسال تعليق