
മഹാരാഷ്ട്രയിലെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേക്ക് മാറിയിട്ടുണ്ട്. ഇന്നലെ മാത്രം 35,952 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസമാണ് 30,000-ത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. മുംബൈയില്‍ മാത്രംഇന്നലെ 5,504 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
മഹാരാഷ്ട്രയില്‍ രോഗം പിടിപെട്ടവരുടെ എണ്ണം വ്യാഴാഴ്ച 26 ലക്ഷം കടന്നു. 20,444 പേര്‍ ആശുപത്രി വിട്ടതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 22.83 ലക്ഷമായി. 111 പേരാണ് 24 മണിക്കൂറിനുള്ളില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 53,795 ലേക്കുയര്‍ന്നു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2,62,685 ആണ്.മുംബൈ നഗരത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തില്‍ ലോക്കല്‍ ട്രെയിന്‍ യാത്രയില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
source http://www.sirajlive.com/2021/03/26/473239.html
إرسال تعليق