മതനിരപേക്ഷതയെ തള്ളി കോണ്‍ഗ്രസ് വര്‍ഗീയതയെ തലോലിക്കുന്നു: പിണറായി

ആലപ്പുഴ | മതനിരപേക്ഷതയെ തള്ളി വര്‍ഗീയതയെ തലോലിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘ് പരിവാര്‍ നീക്കങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥയിലാണ്, ഇത് മുതലെടുക്കാന്‍ ജമാഅത്തെ ഇസ്ലാമിയും എസ് ഡി പി ഐയും ശ്രമിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഗീയതയെ മറ്റൊരു വര്‍ഗീയത ഉപയോഗിച്ച് നേരിടാനാകില്ല. മതരാഷ്ട്രവാദം നാടിന് ആപത്താണെന്ന് തിരിച്ചറിയണം. മതവിശ്വാസവും മതരാഷ്ട്രവാദവും രണ്ടാണെന്നും അദ്ദേഹം ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നൂണക്കഥകള്‍ സൂക്ഷിക്കണം. അപ്രതീക്ഷിത സംഭവങ്ങളിലൂടെ വൈകാരികത സൃഷ്ടിച്ചേക്കാം. നാദാപുരം ബലാത്സംഘം പോലുള്ള നുണക്കഥകള്‍ വന്നേക്കാമെന്നും
മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 



source http://www.sirajlive.com/2021/03/23/472918.html

Post a Comment

أحدث أقدم