
സീറ്റ് വിഭജന ചര്‍ച്ചകള്‍ ചെന്നൈയില്‍ പുരോഗമിക്കുകയും ഇതിനായി എ ഐ സി സി സംഘം എത്താനിരിക്കെയുമാണ് ഡി എം കെ നിലപാട് വ്യക്തമാക്കിയത്. സമകാലിക ഇന്ത്യയിലെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാനാകില്ല. കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്കൊപ്പം ഭരണം സുരക്ഷിതമല്ല. മറ്റ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ വീഴ്ച മുന്നറിയിപ്പാണ്- ഡി എം കെ കേന്ദ്രങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ ബിഹാറടക്കമുള്ള സംസ്ഥാനങ്ങളില്‍ ആര്‍ ജെ ഡി സഖ്യം കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കിയെങ്കിലും വിജയിക്കാന്‍ സാധിച്ചിരുന്നില്ല. ബിഹാറില്‍ ആര്‍ ജെ ഡിക്ക് ഭരണം നഷ്ടമായതിന് ഒരു കാരണവും ഇതായിരുന്നു. ബിഹാറിന് പിന്നാലെ പുതുച്ചേരിയില്‍ എം എല്‍ എമാരെ ചാക്കിട്ടുപിടിച്ച് ബി ജെ പി ഭരണം അട്ടിമറിച്ചതും ഡി എം കെയെ മാറ്റിചിന്തിപ്പിക്കുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 41 സീറ്റാണ് കോണ്‍ഗ്രസിന് ഡി എം കെ നല്‍കിയത്. എന്നാല്‍ എട്ട് സീറ്റുകളിലാണ് കോണ്‍ഗ്രസ് ജയിച്ചത്. ഇത്തവണ 21 സീറ്റില്‍ അധികം നല്‍കാനാകില്ലെന്ന ഉറച്ച നിലപാടാണ് സ്റ്റാലിന്റെ പാര്‍ട്ടി അറിയിച്ചിരിക്കുന്നത്.
source http://www.sirajlive.com/2021/03/03/470802.html
Post a Comment