തിരുവനന്തപുരം | ഹൈക്കോടതി അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഭക്ഷ്യക്കിറ്റ്, സ്പെഷ്യല്‍ അരി വിതരണം ഇന്ന് തുടങ്ങും. തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കിയ സാഹചര്യത്തിലാണ് കിറ്റ് വിതരണം തുടങ്ങുന്നത്. മുന്‍ഗണനാ വിഭാഗങ്ങള്‍ക്കാണ് ഇന്ന് മുതല്‍ കിറ്റ് നല്‍കുക. ഇതിനായുള്ള കിറ്റുകള്‍ റേഷന്‍ കടകളില്‍ എത്തിച്ചു.
വിഷുവിന് മുമ്പ് കിറ്റു വിതരണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ഹൈക്കോടതി അനുമതി നല്‍കിയതോടെയാണ് സ്പെഷ്യല്‍ അരി വിതരണവും തുടങ്ങാന്‍ തീരുമാനിച്ചത്. ഉത്സവ കാലം പ്രമാണിച്ച് മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് 10 കിലോ അരി വീതം കുറഞ്ഞ വിലക്ക് നല്‍കാനാണ് തീരുമാനം.
source
http://www.sirajlive.com/2021/03/30/473623.html
إرسال تعليق