ഡല്‍ഹിയുടെ മേല്‍ കേന്ദ്രത്തിന് കൂടുതല്‍ അധികാരം നല്‍കുന്ന ബില്‍ ലോക്‌സഭ കടന്നു

ന്യൂഡല്‍ഹി | ഡല്‍ഹിയുടെ മേല്‍ കൂടുതല്‍ അധികാരം കേന്ദ്ര സര്‍ക്കാറിന് നല്‍കുന്ന ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസ്സായി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കനത്ത തിരിച്ചടിയാണിത്. ദി ഗവണ്‍മെന്റ് ഓഫ് നാഷനല്‍ കാപിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി ഭേദഗതി ബില്‍ 2021 ആണ് പാസ്സായത്.

തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനേക്കാള്‍ ഡല്‍ഹി ലെഫ്.ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് ബില്‍. ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി(എ എ പി)യും കേന്ദ്രവും തമ്മിലുള്ള തര്‍ക്കത്തില്‍ 2018ലെ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ തീരുമാനം നിലനില്‍ക്കെയാണ് ബില്‍ അവതരിപ്പിച്ചത്.

ഡല്‍ഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്റെയും ഗവര്‍ണറുടെയും ഉത്തരവാദിത്വങ്ങള്‍ വിശാലമായി നിര്‍വചിക്കുന്നതാണ് ബില്ലെന്ന് കേന്ദ്രം പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 70 സീറ്റില്‍ 67ഉം എ എ പി നേടിയിരുന്നു. ബി ജെ പിക്ക് വെറും മൂന്ന് സീറ്റാണ് ലഭിച്ചത്.



source http://www.sirajlive.com/2021/03/22/472831.html

Post a Comment

أحدث أقدم