
ഇ ശ്രീധരന്‍ ഇന്ത്യയെ ആധുനിക വത്ക്കരിച്ച വ്യക്തിയാണ്. കേരളത്തിന്റെ അഭിമാന പുത്രനാണ് അദ്ദേഹം. അദ്ദേഹത്തെപ്പോലെയുള്ള പ്രൊഫഷണലുകള്‍ വരുന്നത് ബി ജെ പിയിലേക്കാണ്. ശ്രീധരന്‍രെ വരവ് തുടക്കം മാത്രമാണ്. ഇനിയും ഏറെ പേര്‍ വരും. ഇത്തരം പ്രൊഫഷണുലുകള്‍ ചേര്‍ന്ന് കേരളത്തെ വികസനത്തിലേക്ക് നയിക്കും. അഴിമതി, ജാതീയത, വര്‍ഗീയത, സ്വജനപക്ഷപാതം, ക്രിമിനല്‍ വത്കരണം തുടങ്ങിയ അഞ്ച് രോഗങ്ങളാണ് രാജ്യം നേരിടുന്ന വെല്ലുവിളി. ഈരോഗങ്ങള്‍ കേരളത്തേയും ബാധിച്ചു.
എല്‍ ഡി എഫ്, യു ഡി എഫ് നേതാക്കന്‍മാര്‍ നാടിന്റെ ആചാരത്തേയും പാരമ്പര്യത്തേയും അവഹേളിക്കുന്നു. കേരളത്തില്‍ എല്‍ ഡി എഫ് പല തവണ അധികാരത്തില്‍ വന്നിട്ടുണ്ട്. അവരുടെ എതിരാളികള്‍ മാടമ്പികളായി പെരുമാറുന്നു. ബി ജെ പിയുടെ നിരവധി ചെറുപ്പാക്കരെ അവര്‍ കൊന്നൊടുക്കിയിട്ടുണ്ട്. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ ബി ജെ പി അധികാരത്തില്‍ വരണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പാലക്കാട് ജില്ലയിലെ 12 ബി ജെ പി സ്ഥാനാര്‍ഥികളും പൊതുസമ്മേളനത്തില്‍ പങ്കെടുത്തു.
source http://www.sirajlive.com/2021/03/30/473646.html
إرسال تعليق