
അതേ സമയം പി സി ചാക്കോ രാജിവെക്കാന്‍ പാടില്ലായിരുന്നുവെന്നും പിജെ കുര്യന്‍ അഭിപ്രായപ്പെട്ടു. ചാക്കോ രാജി വച്ചതില്‍ ദു:ഖമുണ്ടെന്നും അദ്ദേഹം ഉന്നയിച്ച കാര്യങ്ങള്‍ പാര്‍ട്ടി പരിഗണിക്കണമെന്നും പി ജെ കുര്യന്‍ ഒരു മാധ്യമത്തോട് പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയവും തെറ്റായ രീതിയിലാണ്. പത്തനംതിട്ട ജില്ലയിലടക്കം ചര്‍ച്ചകള്‍ നടത്താതെയാണ് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ സംസ്ഥാന കമ്മിറ്റിക്ക് അയച്ചതെന്നും പിജെ കുര്യന്‍ കുറ്റപ്പെടുത്തി
source http://www.sirajlive.com/2021/03/11/471604.html
إرسال تعليق