
കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും മനോനില കടമെടുത്ത് കിഫ്ബിയെ കുഴിച്ചുമൂടാനാണ് കേന്ദ്ര ഏജന്‍സികള്‍ ഇറങ്ങിത്തിരിച്ചത്. കസ്റ്റംസ് പ്രചാരണം നയിക്കുന്നുവെന്നതിന്റെ പ്രത്യക്ഷ തെളിവാണ് കസ്റ്റംസ് കമ്മീഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ എതിര്‍ കക്ഷി പോലുമല്ലാത്ത കസ്റ്റംസ് കമ്മീഷണര്‍ സത്യവാങ്മൂലം കൊടുക്കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. നവംബറില്‍ സ്വപ്‌ന നല്‍കിയ രഹസ്യമൊഴിയില്‍ വ്യക്തികളുടെ പേരും പദവികളും എഴുതിച്ചേര്‍ത്താണ് സത്യവാങ്മൂലം നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.
source http://www.sirajlive.com/2021/03/06/471087.html
Post a Comment