
വികസന വിരോധികള്‍ക്കുള്ള മറുപടിയാകും ഈ തിരഞ്ഞെടുപ്പ്. എല്‍ഡിഎഫിനെ നേരിടുന്നത് യുഡിഎഫും ബിജെപിയും ഒരുമിച്ചാണ്. ഇവര്‍ തമ്മില്‍ നല്ല ഐക്യമാണ്. ഉത്തരേന്ത്യയില്‍ കലാപങ്ങള്‍ ഉണ്ടാക്കിയവര്‍ കേരളത്തില്‍ വന്ന് അക്രമ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കുകയാണ്.
ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ ധാരണാപത്രം റദ്ദാക്കാന്‍ വ്യവസായ മന്ത്രി ഉത്തരവിട്ടു. അതിന്റെ അടിസ്ഥാനത്തില്‍ ധാരണാപത്രം റദ്ദാക്കുകയും ചെയ്തു. കരാര്‍ റദ്ദാക്കിയിട്ടില്ലെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുകയാണും പിണറായി വിജയന്‍ ആരോപിച്ചു. ഇതുവരെ പറഞ്ഞ കാര്യങ്ങള്‍ ഒന്നിച്ച് ഒരു വെബ്‌സൈറ്റിലാക്കി, എന്തോ മഹാകാര്യമെന്ന മട്ടില്‍ ചെന്നിത്തല പ്രചരിപ്പിക്കുകയാണ്. കോണ്‍ഗ്രസ് ബോധപൂര്‍വം ഇരട്ടവോട്ട് ചേര്‍ത്തെന്ന് സംശയമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
source http://www.sirajlive.com/2021/04/01/473850.html
إرسال تعليق