
നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ബി ജെ പി നേതൃത്വം കരുതിവച്ച ബോംബായിരുന്നു സ്വപ്നയുടെ രഹസ്യമൊഴിഎന്നാലത് ചീറ്റിപ്പോയി. ചില മാധ്യമങ്ങള്‍ക്ക് വലിയ തലക്കെട്ടും ബ്രേക്കിങ്ങും ആയതൊഴിച്ചാല്‍ ജനങ്ങള്‍ക്കു മുമ്പില്‍ അന്വേഷണ ഏജന്‍സിയും അതിനെ നിയന്ത്രിക്കുന്നവരും പരിഹാസ്യരാകുകയാണുണ്ടായത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ബി ജെ പിയുടെയും കോണ്‍ഗ്രസിന്റെയും ദേശീയ നേതാക്കള്‍ ഒരുപോലെയാണ് സംസാരിക്കുന്നത്. ഞായറാഴ്ച അമിത് ഷാ പറഞ്ഞതുതന്നെയാണ് കുറച്ചു ദിവസംമുമ്പ് രാഹുല്‍ ഗാന്ധി ആരോപിച്ചതും. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരെ അവതരിപ്പിക്കണമെന്ന് തര്‍ക്കിച്ച് ജനങ്ങളെ ചിരിപ്പിക്കുന്ന ബി ജെ പിക്ക് 2016ല്‍ ഏക സീറ്റ് കിട്ടിയതെങ്ങനെയെന്ന് വിശദീകരിക്കേണ്ടതില്ല. ബി ജെ പി ജയിച്ച നേമത്ത് യു ഡി എഫിന് കെട്ടിവച്ച കാശ് കിട്ടിയില്ല. വോട്ടുമറിക്കല്‍ സുഗമമാക്കാന്‍ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് നിര്‍ത്തിയില്ല. ബി ജെ പി ജയിച്ചത് അവര്‍ തമ്മില്‍ രഹസ്യധാരണയുളളതുകൊണ്ടായിരുന്നു.
തിരുവനന്തപുരത്തെ പ്രസംഗത്തില്‍ അമിത് ഷാ സ്വര്‍ണക്കടത്തിനെക്കുറിച്ച് ചില ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. 2020 ജൂലൈയിലാണ് നയതന്ത്ര ബാഗേജ് വഴിയുള്ള കള്ളക്കടത്ത് ഷായുടെ നേരിട്ട് നിയന്ത്രണത്തിലുള്ള എന്‍ ഐ എയും അന്വേഷിക്കാന്‍ തുടങ്ങിയത്. വിദേശത്തുനിന്ന് സ്വര്‍ണം ഇങ്ങോട്ടയച്ച പ്രധാനപ്രതിയെന്ന് എന്‍ ഐ എയും കസ്റ്റംസും കണ്ടെത്തിയ വ്യക്തി ഇപ്പോഴും ദുബൈയില്‍ സുഖമായി കഴിയുന്നു. എന്തുകൊണ്ട് ഈ പ്രതിയെ പിടികൂടി നിയമത്തിന് മുമ്പില്‍ കൊണ്ടുവരുന്നില്ലെന്നും വിജയരാഘവന്‍ ചോദിച്ചു.
source http://www.sirajlive.com/2021/03/09/471338.html
إرسال تعليق