സീറ്റ് വിഭജനം; സി പി എം കേരള കോണ്‍ഗ്രസ് (എം) നിര്‍ണായക ചര്‍ച്ച ഇന്ന്

തിരുവനന്തപുരം | സീറ്റ് വിഭജനം സംബന്ധിച്ച അവസാന തര്‍ക്കങ്ങളും പരിഹരിക്കുന്നതിനായി സി പി എമ്മും കേരള കോണ്‍ഗ്രസ് എമ്മും തമ്മില്‍ ഇന്ന് ചര്‍ച്ച. കേരള കോണ്‍ഗ്രസ് ചോദിച്ച ചില സീറ്റുകളില്‍ സി പി ഐ അടക്കമുള്‌ല പാര്‍ട്ടികള്‍ തര്‍ക്കം ഉന്നയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സി പി എം നേതൃത്വവുമായി ജോസ് കെ മാണി ഇന്ന് നടത്തുന്ന ചര്‍ച്ച നിര്‍ണായകമാണ്. 15 സീറ്റാണ് കേരള കോണ്‍ഗ്രസ് ചോദിച്ചത്. 10 നല്‍കാമെന്ന് സി പി എം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഒരു സീറ്റ്കൂടി അധികം നല്‍കി പ്രശ്‌നം തീര്‍ക്കാനാണ് ശ്രമം.

പ്രാഥമിക സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ഇന്നത്തെ സി പി ഐ നിര്‍വാഹകസമിതിയിലുണ്ടാകും. കഴിഞ്ഞ തവണ 27 സീറ്റില്‍ മത്സരിച്ച സി പി ഐക്ക് ഇത്തവണ രണ്ടു മുതല്‍ മൂന്നു വരെ സീറ്റുകള്‍ നഷ്ടപ്പെട്ടേക്കാം. കാഞ്ഞിരപ്പള്ളിക്ക് പകരം ചങ്ങനാശ്ശേരിയും ഇരിക്കൂറിന് പകരം കണ്ണൂര്‍ സീറ്റും വേണമെന്ന ആവശ്യം രണ്ടാം ഘട്ട ഉഭയകക്ഷി ചര്‍ച്ചയില്‍ സി പി ഐ മുന്നോട്ടുവച്ചിട്ടുണ്ട്. സി പി എമ്മുമായി പറവൂര്‍. പിറവം സീറ്റുകള്‍ വച്ചുമാറുന്നതിനും അവര്‍ സന്നദ്ധരാണ്. ഇക്കാര്യങ്ങള്‍ ഇന്ന് ചേരുന്ന സംസ്ഥാന നിര്‍വാഹക സമിതിയില്‍ ചര്‍ച്ചയാകും. ബാക്കിയുള്ള ഓരോ മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കാന്‍ ജില്ല കമ്മിറ്റികള്‍ക്ക് യോഗം നിര്‍ദേശം നല്‍കും.



source http://www.sirajlive.com/2021/03/03/470788.html

Post a Comment

Previous Post Next Post