പാര്‍ട്ടി തീരുമാനത്തിനായി നാളെ രാത്രിവരെ കാത്തിരിക്കും: എ വി ഗോപിനാഥന്‍

പാലക്കാട് | ജില്ലയിലെ പാര്‍ട്ടി പുനസംഘടന സംബന്ധിച്ച് കഴിഞ്ഞ ഒരു ആഴ്ചയായി താന്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങളില്‍ ഒരു തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് എ വി ഗോപിനാഥ്. ദുഃഖം മനസ്സിലാക്കാന്‍ നേതൃത്വത്തിന് കഴിയുന്നില്ല. നാളെ രാത്രിക്കുള്ളില്‍ ഒരു തീരുമാനം ഉണ്ടായില്ലെങ്കില്‍ സുപ്രധാനമായ ഒരു തീരുമാനം താന്‍ കൈക്കൊള്ളും. ഇപ്പോള്‍ താന്‍ ഒരു കോണ്‍ഗ്രസുകാരനാണ്. ഇനിയും തന്റെ മുഖത്ത് നോക്കി അപമാനിക്കാനാണ് ശ്രമമെങ്കില്‍ ഉജിതമായ ഒരു തീരുമാനം എടുക്കുമെന്നും ഗോപിനാഥ് പറഞ്ഞു.നിര്‍ണായ രാഷ്ട്രീയ തീരുമാനം എടുക്കുന്നതിനായി പെരിങ്ങോട്ടുകുറിശിയില്‍ തന്റെ അനുകൂലികളെ വിളിച്ചുകൂട്ടി നടന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തില്‍ അനിവാര്യമായ മാറ്റം വേണമെന്ന് നേതാക്കളോട് പറഞ്ഞു. തനിക്ക് മത്സരിക്കാന്‍ സീറ്റു വേണ്ടെന്നും പാര്‍ട്ടിയില്‍ ഒരു സ്ഥാനം വേണ്ടെന്നും പറഞ്ഞു. വ്യക്തിപരമായ ഒരു സൗകര്യവും തനിക്ക് വേണ്ട. എന്നാല്‍ പാലക്കാട് ജില്ലയിലെ പാവപ്പെട്ട പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കാന്‍ നേതൃത്വം തയ്യാറാകണം. അടിയന്തിരമായി പാലക്കാട് ജില്ലയിലെ സംഘടനാ പ്രശ്‌നം പരിഹരിക്കണമെന്ന് നേതൃത്വത്തോട് പല തവണ ആവശ്യപ്പെട്ടു. എന്നാല്‍ ഇതുവരെ ഒരു തീരുമാനം ഉണ്ടായിട്ടില്ല. പാവപ്പെട്ട പ്രവര്‍ത്തകരുടെ രക്തവും ഊര്‍ജവും ചിലര്‍ ഊറ്റിക്കുടിക്കുകയാണ് ചിലര്‍. ഗ്രൂപ്പിസം കേരളത്തില്‍ കോണ്‍ഗ്രസിന്റെ അടിവേര് അറുക്കുകയാണ്.

ഇപ്പോഴത്തെ പാര്‍ട്ടിയുടെ സമീപനത്തില്‍ നേരിയ പ്രതീക്ഷ മാത്രമാണുള്ളത്. ഇന്നലെ രാത്രി ഉമ്മന്‍ചാണ്ടി വിളിച്ച് താന്‍ ഡല്‍ഹിയില്‍ നിന്ന് വരുന്നതുവരെ ഒരു തീരുമാനം എടുക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ഏല്ലാ വാതിലുകളും തന്റെ മുമ്പില്‍ അടഞ്ഞുകഴിഞ്ഞു. ഇനി ഉമ്മന്‍ചാണ്ടിയില്‍ മാത്രമാണ് പ്രതീക്ഷ. അദ്ദേഹം പ്രശ്‌ന പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇല്ലെങ്കില്‍ നാളെ ഇരുട്ടി വെളുത്താന്‍ താന്‍ ഒരു തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 



source http://www.sirajlive.com/2021/03/11/471643.html

Post a Comment

أحدث أقدم