കൊച്ചി | അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത പോലീസ് ക്രൈംബ്രാഞ്ച് നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ സമീപിച്ചു. ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗാണ് പ്രതികളെ ചോദ്യം ചെയ്തത്. തങ്ങള്‍ക്ക് ഇതിന് അവകാശമുണ്ട്. ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെങ്കില്‍ കേന്ദ്രത്തിന്റെ അനുമതി വേണമെന്നും ഇവര്‍ പറയുന്നു. കേസ് സി ബി ഐക്ക് കൈമാറാണമെന്നും ഇവര്‍ ഹരജിയില്‍ ആവശ്യപ്പെടുന്നത്. ഇന്ന് തന്നെ ഹരജി പരിഗണിക്കണമെന്നാണ് ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്.
മുഖ്യമന്ത്രിക്ക് എതിരെ മൊഴി നല്‍കാന്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ഇ ഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചതായ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ ജാമ്യം ലഭിക്കാമെന്ന് ഉദ്യോഗസ്ഥര്‍ സ്വപ്നക്ക് വാഗ്ദാനവും നല്‍കിയിരുന്നു. സ്വപ്നയെ ഇ ഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോള്‍ ദൃസാക്ഷികളായ പോലീസ് ഉദ്യോഗസ്ഥര്‍ ഇത് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നത്. ഇത് റദ്ദാക്കണമെന്നാണ് ഇപ്പോള്‍ ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്.
source
http://www.sirajlive.com/2021/03/23/472900.html
إرسال تعليق