നേമം, വട്ടിയൂര്‍കാവ്: മത്സരിക്കാന്‍ തയ്യാറെന്ന് കെ സി വേണുഗോപാല്‍

ന്യൂഡല്‍ഹി |  നേമത്തും വട്ടിയൂര്‍കാവിലും മത്സരിക്കാനുള്ള ഹൈക്കമാന്‍ഡ് നിര്‍ദേശം ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അംഗീകരിച്ചില്ലെങ്കില്‍ പോരിന് ഇറങ്ങാന്‍ താന്‍ തയ്യാറാണെന്ന് നേതൃത്വത്തെ അറിയിച്ച് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഉമ്മന്‍ ചാണ്ടിക്കോ ,രമേശ് ചെന്നിത്തലയ്ക്കോ വയ്യെങ്കില്‍ താന്‍ സ്ഥാനാര്‍ഥിയാകുമെന്ന് എ ഐ സി സി സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ കെ സി വേണുഗോപാല്‍ നാടകീയ പ്രഖ്യാപനം നടത്തുകയായിരുന്നു. രണ്ട് മണ്ഡലങ്ങളിലും തനിക്ക് വിജയ സാധ്യതയുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

അതേസമയം നേമത്ത് മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് ഹൈക്കമാന്‍ഡ് പറഞ്ഞു. ഇക്കാര്യം ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും നേരിട്ട് അറിയിച്ചു. ഇരുനേതാക്കളും സന്നദ്ധരല്ലെങ്കില്‍ കെ സി വേണുഗോപാല്‍ ആയിരിക്കും സ്ഥാനാര്‍ഥി. കെ മുരളീധരന്‍, ശശി തരൂര്‍ എന്നിവരെയും പരിഗണിക്കുമെന്ന് ഹൈക്കമാന്‍ഡ് സൂചന നല്‍കി.

 



source http://www.sirajlive.com/2021/03/12/471725.html

Post a Comment

Previous Post Next Post