കോണ്‍ഗ്രസിനായി നേമത്ത് കരുത്തന്‍ വരും; മുല്ലപ്പള്ളി

ന്യൂഡല്‍ഹി | നേമം ബി ജെ പിയുടെ ഗുജറാത്താണോയെന്ന് കാണാമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് വളരെ ഗൗരവത്തോടെയാണ് നേമത്തെ കാണുന്നത്. കരുത്തനായ ഒരു സ്ഥാനാര്‍ഥിയെ തന്നെ ഇവിടെ രംഗത്തിറക്കുമെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും മികച്ച, ജനസമ്മിതിയുളള, പ്രശസ്തനായ ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഉമ്മന്‍ചാണ്ടി എവിടെ മത്സരിച്ചാലും ജനങ്ങള്‍ സ്വീകരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക ഇന്ന് രാത്രിയോടെ പൂര്‍ത്തിയാകും. ഇന്ന് തന്നെ പ്രഖ്യാപനം നടത്താനാണ് ആലോചിക്കുന്നത്. എന്നാല്‍ യോഗം നീണ്ടുപോയാല്‍ ചിലപ്പോള്‍ നാളെയാകും പ്രഖ്യാപിക്കുകയെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

 



source http://www.sirajlive.com/2021/03/12/471735.html

Post a Comment

أحدث أقدم