എല്‍ഡിഎഫിന്റെ കസ്റ്റംസ് മേഖല ഓഫീസ് മാര്‍ച്ച് ഇന്ന്

തിരുവനന്തപുരം | നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രിയെയും ഇടത് സര്‍ക്കാരിനെയും ലക്ഷ്യംവെച്ച് കസ്റ്റംസ് വഴിവിട്ട നീക്കം നടത്തുവെന്നാരോപിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഇന്ന് കസ്റ്റംസ് ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലെ കസ്റ്റംസ് മേഖലാ ഓഫിസുകളിലേക്കാണ് മാര്‍ച്ച്.

കസ്റ്റംസിന്റേത് രാഷ്ട്രീയപ്രേരിത നടപടികളാണെന്നും ബിജെപിയുടെയും യുഡിഎഫിന്റെയും രാഷ്ട്രീയ പ്രചാരണം കസ്റ്റംസ് ഏറ്റെടുത്തുവെന്നും എല്‍ഡിഎഫ് നേതൃത്വം ആരോപിക്കുന്നു.
ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മൂന്ന് മന്ത്രിമാര്‍ക്കും പങ്കുണ്ടെന്ന കസ്റ്റംസ് സത്യവാങ്മൂലം ഇതിന്റെ ഭാഗമാണെന്നും ആരോപണത്തിലുണ്ട്.
മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് മുതിര്‍ന്ന നേതാക്കള്‍ സംസാരിക്കും. തിരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്ര സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തുവരാന്‍ ലഭിക്കുന്ന അവസരമായി കൂടിയാണ് ഇടതുപക്ഷം ഇന്നത്തെ പ്രതിഷേധത്തെ കാണുന്നത്.



source http://www.sirajlive.com/2021/03/06/471037.html

Post a Comment

أحدث أقدم