ഇ ശ്രീധരന്‍ പാലക്കാട് ബി ജെ പി സ്ഥാനാര്‍ഥിയായേക്കും

പാലക്കാട് | ഇ ശ്രീധരനെ അദ്ദേഹം ആവശ്യപ്പെട്ടത് പോലെ പാലക്കാട് തന്നെ മത്സരിപ്പിക്കാന്‍ ബി ജെ പി നീക്കം. പാര്‍ട്ടിയുടെ എപ്ലസ് മണ്ഡലത്തില്‍ ശ്രീധരനെപോലുള്ള ഒരാള്‍ രംഗത്തിറങ്ങിയാല്‍ വിജയ സാധ്യതയുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഇന്ന് തൃശൂരില്‍ വച്ച് നടന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മറ്റി യോഗം പാലക്കാട് മത്സരിക്കാന്‍ ഇ ശ്രീധരന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ ശുപാര്‍ശ കേന്ദ്രത്തിനു കൈമാറി. ശ്രീധരന്‍ നാളെ മണ്ഡലത്തില്‍ അനൗദ്യോഗിക പ്രചാരണം ആരംഭിക്കുമെന്നാണ് സൂചന. നാളെ വടക്കന്ത്ര വേലയാണ്. ഇതിനോടനുബനന്ധിച്ച് അവിടുത്തെ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ശ്രീധരന്‍ തന്റെ പ്രചാരണം ആരംഭിക്കുമെന്നാണ് സൂചന.

 

 



source http://www.sirajlive.com/2021/03/11/471632.html

Post a Comment

Previous Post Next Post