ഉയര്‍ന്ന സാക്ഷരത ബി ജെ പിയുടെ വളര്‍ച്ചക്ക് തടസം: ഒ രാജഗോപാല്‍

തിരുവനന്തപുരം | കേരളത്തിലെ ബി ജെ പിയെ വലിയ തോതില്‍ വെട്ടിലാക്കുന്ന പ്രസ്താവനയുമായി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും എം എല്‍ എയുമായ ഒ രാജഗോപാല്‍ രംഗത്ത്. കേരളത്തിലെ ഉയര്‍ന്ന സാക്ഷരതയാണ് ബി ജെ പിയുടെ വളര്‍ച്ചക്ക് പ്രധാന തടസ്സമെന്ന് രാജഗോപാല്‍ പറഞ്ഞു. സത്യം പറയാന്‍ തനിക്ക് രാഷ്ട്രീയം തടസ്സമല്ലെന്നും ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്‍ ലക്ഷ്യബോധമുള്ള നേതാവാണ്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനാണ് സാധ്യത. കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണ്. ദേശീയ തലത്തിലും സംസ്ഥാനത്തും കോണ്‍ഗ്രസ് തകര്‍ന്നെന്നും രാജഗോപാല്‍ അഭിമുഖത്തില്‍ പറഞ്ഞു.

 

 



source http://www.sirajlive.com/2021/03/23/472908.html

Post a Comment

Previous Post Next Post