കെ എം ഷാജി കൈക്കൂലി വാങ്ങിയതിനെ കുറിച്ച് ചോദ്യം ചോദിക്കാന്‍ നാണമുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകരോട് കെ സുധാകരന്‍

കണ്ണൂര്‍ | കെ എം ഷാജി അഴിമതി നടത്തിയതിനെ സംബന്ധിച്ച് ചോദ്യം ചോദിക്കാന്‍ നാണവും മാനവുമുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകരോട് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍. സ്‌കൂള്‍ മാനേജ്‌മെന്റാണ് കൈക്കൂലി വാങ്ങിയത്. കൊള്ളക്കാര്‍ ഭരണം നടത്തുമ്പോള്‍ ഷാജി അഴിമതി നടത്തിയെന്ന് പറയാന്‍ ലജ്ജയുണ്ടോ? ഷാജി മത്സരിക്കുകയും ജയിക്കുകയും ചെയ്യുമെന്നും സുധാകരന്‍ ചോദിച്ചു.

ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. ഡല്‍ഹിയില്‍ സ്‌ക്രീനിംഗ് കമ്മിറ്റി നടക്കുന്നുണ്ടെന്നും അതിന് താന്‍ പോകേണ്ട കാര്യമില്ലെന്നും സുധാകരന്‍ തീര്‍ത്തുപറഞ്ഞു.

കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെന്തിന് ആശയക്കുഴപ്പമെന്നും സുധാകരന്‍ ചോദിച്ചു.



source http://www.sirajlive.com/2021/03/07/471138.html

Post a Comment

Previous Post Next Post