കൊച്ചി | കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിന് ശേഷം കലാപക്കൊടി ഉര്‍ത്തുന്നവര്‍ പുനരാലോചിക്കണമെന്ന് പറവൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി ഡി സതീശന്‍. ലതികാ സുഭാഷിന്റെ പ്രതിഷേധം അതിരുവിട്ടത്. ലതികക്ക് സീറ്റ് നല്‍കാന്‍ പാര്‍ട്ടി പരമാവധി ശ്രമിച്ചു. എന്നാല്‍ കേരള കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് അനിവാര്യമായ സീറ്റായിരുന്നു ഏറ്റുമാനൂര്‍. ഇതിനാല്‍ ലതികക്ക് ഏറ്റുമാനൂര്‍ നല്‍കാന്‍ കഴിഞ്ഞില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
source
http://www.sirajlive.com/2021/03/17/472308.html
إرسال تعليق