കോഴിക്കോട് | കോഴിക്കോട് കലക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ട ജില്ലാ കലക്ടറുടെ കാറ് കല്ലെറിഞ്ഞു തകര്‍ത്തു. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.വ്യാഴാഴ്ച രാവിലെയാണ് സംഭവം. കലക്ടറേറ്റിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ല് വലിയ കല്ല് ഉപയോഗിച്ച് ഒരാള്‍ ഇടിച്ച് തകര്‍ക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗത്തെ ചില്ല് ഭാഗികമായും വശത്തേയും ചില്ല് പൂര്‍ണമായും തകര്‍ന്നു.
അക്രമിയെ നടക്കാവ് സിഐയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു. ഇയാള്‍ മാനസികവെല്ലുവിളി നേരിടുന്ന ആളാണെന്നാണ് പ്രാഥമിക വിവരം. മുമ്പ് എലത്തൂരിലെ പെട്രോള്‍ പമ്പിലും ഇയാള്‍ അക്രമം നടത്തിയിരുന്നതായി പോലീസ് പറയുന്നു.
അതേസമയം, കാറിന്റെ ചില്ല് തകര്‍ക്കുന്നതിനിടെ അക്രമി ചില മുദ്രാവാക്യങ്ങളും മുഴക്കിയിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
source
http://www.sirajlive.com/2021/04/01/473859.html
إرسال تعليق