എലത്തൂര്‍ സ്ഥാനാര്‍ഥിയെ മാറ്റിയില്ലെങ്കില്‍ നേമം ആവര്‍ത്തിക്കും: എം കെ രാഘവന്‍

കോഴിക്കോട് | എലത്തൂരില്‍ മുന്നണി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിക്കെതിരെ പരസ്യ പ്രതിഷേധവുമായി എം കെ രാഘവന്‍ എം പി. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണം. ഇപ്പോള്‍ പ്രഖ്യാപിച്ച സുല്‍ഫിക്കര്‍ മയൂരിയെ മാറ്റണം. ഇല്ലെങ്കില്‍ മണ്ഡലത്തില്‍ മുന്നണിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നും എം കെ രാഘവന്‍ ഒരു ചാനലിനോട് പ്രതികരിച്ചു.

മാണി സി കാപ്പന്റെ പാര്‍ട്ടിക്ക് എലത്തൂര്‍ നല്‍കാന്‍ പാടില്ലായിരുന്നു. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തില്ലെങ്കില്‍ ബി ജെ പിക്ക് പിന്നിലാകും യു ഡി എഫിന്റെ സ്ഥാനം. നേമത്ത് കഴിഞ്ഞ തവണ നടന്നത് എലത്തൂരില്‍ സംഭവിക്കും. ഈ കാര്യം ചൂണ്ടിക്കാട്ടി എ ഐ സി സിക്ക് കത്തയച്ചതായും രാഘവന്‍ പറഞ്ഞു.

 

 



source http://www.sirajlive.com/2021/03/19/472537.html

Post a Comment

Previous Post Next Post